Tuesday, August 30, 2016

ചരമഗീതം പാടാതിരിക്കാൻ പ്രാർത്ഥിക്കാം

ഒരു തിരിച്ചറിവ് ...
എഴുതിചേർക്കാനും , തുറന്നുപറയാനും ഒന്നുമില്ലാത്ത ശൂന്യത,
ഒരു പിൻവങ്ങൽ അനുവാര്യമായിരുക്കുന്നു ,തിരിച്ചുവരുമോ എന്നോ ഇനി എഴുതാണി കൈയിൽ എന്തുമോ എന്നോ അറിയില്ല , പക്ഷെ ഒന്നറിയാം , അക്ഷരങ്ങളെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു , ഒരുപാട് വായിക്കാൻ കൊതിക്കുന്നു , മനസ്സിൽ നന്മ നിറഞ് എഴുതാൻ വാക്കുകൾ മനസ്സിൽ നിറയുന്ന ഒരു അവസാരത്തിനായ കാത്തിരിക്കാം , ഈ ബ്ലോഗിന്റെ ചരമഗീതം പാടാതിരിക്കാനായ ആശിക്കാം,

നല്ല നല്ല വായന ശകലങ്ങൾ , പുസ്തകങ്ങൾ ഉപദേശിക്കൂ , വായിച്ചു നമുക്കൊന്നിച്ചു വളരാം...

സ്നേഹപൂർവ്വം
താന്തോന്നി ...

Tuesday, April 12, 2016

പരവൂര്‍.... നിങ്ങള്‍ ഒറ്റയ്ക്കല്ലപരവൂര്‍....
വീണ്ടും ഒരിക്കല്‍ കൂടി ആ ദുരന്ധ ഭൂമിയില്‍ കാല്‍കുതുമ്പോള്‍ മനസ് നീരിപ്പുകയുകയായിരുന്നു . ഇന് അത് ഒരു ദുരന്ധ ഭൂമി ആയിരിക്കാം പക്ഷെ  എനിക്ക്  ഒരുപാട് നന്മയുള്ളവരുടെ നാട് ആണ് പരവൂര്‍ ....

പരവൂര്‍ക്കാര്‍ എനിക്ക് അന്യരല്ല , ഞാന്‍ അവര്‍ക്ക് അന്യനുമല്ല . കാരണം കോളേജ് പഠനകാലത്തിന്റെ ഭൂരിഭാകവും ഞാനും എന്റെ സുഹ്ര്തുക്കളും ചെലവഴിച്ചത്‌ പരവൂര്‍തന്നെയാണ് . ദൂരെനാടുകളില്‍ നിന്നും പഠനത്തിനായി അവരുടെ നാട്ടില്‍ ചെന്ന് താമസിക്കുന്ന അവര്‍ നല്‍കിയ സ്നേഹ സഹായങ്ങള്‍ വളരെ വലുതാണ്‌ , ഒരിക്കലും മറക്കില്ല

ഒരു നോമ്പുകാലത്ത് അതാഴാതിനുള്ള ഭക്ഷണത്തിന്നുവഴിമുട്ടിയപ്പോള്‍ ഞങ്ങള്‍5 ഓളം പേര്‍ക്ക് രാവിലെ നാലുമണിക്ക് ഒരുമാസം മുഴുവന്‍ എതിച്ചുതന്ന നസീത്ത , ഹോസ്ടളിലെ 15ഓളം മുസ്ലിം കുട്ടികളെ നോമ്പുകാലം മുഴുവന്‍ വിഭവ സമര്‍ഥമായ ഭക്ഷണം നല്‍കി നോമ്പ് തുറക്കാന്‍ സ്വന്തം വീട്ടില്‍ സ്വകാര്യംഒരുക്കിയ സഫീര്‍ ഇക്ക രാവിലെയും വൈകീട്ടും ഒരുകപ്പ് ചായയ്ക്കായി ഞങ്ങള്‍ ഓടിചെന്ന അപ്പോപ്പന്റെ ചായക്കട സംഭാരവും നരങ്ങവെള്ളവും മട് സ്റ്റേനരി സടനഗലും ഞങ്ങള്‍ക്ക് ഇഷ്ടാനുസരണം തന്ന പെട്ടിക്കട നടത്തുന്ന  ഞങ്ങളുടെ ചേച്ചി ,
( ചേച്ചി ഞങ്ങള്‍ തന്ന കടം എത്രയെന്നു ആര്‍ക്കും ഒരു നിശ്ചയവും ഉണ്ടാവില്ല , ഒരു പാട് സഹായങ്ങള്‍ ചേച്ചി ഞങ്ങള്‍ക്ക് ചെയ്തിട്ടുണ്ട് ) സിപ്പ്അപ്പ്‌നം മറ്റു സാധനങ്ങള്‍ക്കും ഓടി ഓടി ചെന്നിരുന്ന അപ്പൂസ് സുപെര്മാര്കെറ്റ് , അങ്ങനെ ഒരുപാട്.
പിന്നീട് ഒരുപരീക്ഷക്കാലത്ത് കോളേജ് ന്റെയും ചില ദുഷ്ശക്തികളുടെയും പിടിവാശി കാരണം മെസ്സില്‍ നിന്നും ഞങ്ങള്‍ക്ക് ഉള്ള ഫുഡ്‌ കട്ട്‌ ചെയ്തപ്പോള്‍ ഹോസ്റല്‍ ലെ മുഴുവന്‍ കുട്ടികള്‍ക്കും 3 നേരവും ഭക്ഷണം വിളംബിയ മാതാ ഹോട്ടല്‍ ലെ അമ്മച്ചിയും കുടുംബവും അവധി ദിവസങ്ങളില്‍ സിനിമ കാണാന്‍ പോയിരുന്ന അശോക സിനിഹൌസ് അങ്ങനെ പരവൂര്‍ക്കാര്‍ അവരുടെ കുടുംബത്തോടൊപ്പം ഞങ്ങളെയും ചേര്‍ത്തുനിര്‍ത്തി സംരക്ഷിച്ചു , ഒരുപാട് പേരുണ്ട് പറയാന്‍ , ഞങ്ങളുടെ ഈറ്റവും പ്രിയപ്പെട്ട മണിച്ചേട്ടന്‍ , ഹോസ്റ്റല്‍ വാര്‍ഡന്‍ ഇല്ലാതെ 2 മാസക്കാലം ഞങ്ങള്‍ അവിടെ കഷ്ടപെട്ടപ്പോള്‍ താങ്ങും തണലും ആയി കൂടെ നിന്ന ത ഞങ്ങളുടെ മണിച്ചേട്ടന്‍ ,
 അദ്ധേഹതോടുള്ള കടപ്പാട് എത്ര പറഞ്ഞാലും തീരില്ല പിന്നെ പീടീപ് സര്‍ റെനെ സര്‍ ഡ്രൈവിംഗ് പഠിപ്പിച്ച അര്‍ജുന്‍ ഡ്രൈവിംഗ് ലെ ഷിബു ചേട്ടന്‍ അങ്ങനെ ഒരുപാട് പേര്‍ .

പുറ്റിങ്ങല്‍ ക്ഷേത്ര പരിസരത്താണ് ഞാന്‍ ഡ്രൈവിംഗ് പഠിച്ചത് , അവിടത്തെ ആല്‍ ചുവട്ടില്‍ എത്ര തവണ ഇരുന്നിട്ടുണ്ട് എന്ന ഒരുകണക്കും ഇല്ല .എത്രയോ തവണ കളിക്കാനും കളികാണാനും പോയിരിക്കുന്നു . എത്രയോ തവണ ഉത്സവം കൂടിയിരിക്കുന്നു , മറക്കില്ല ഒരിക്കലും , കാരണം എത്ര സ്നേഹന്തരീക്ഷമാണ് പരവൂര്‍ . പറയാന്‍ ഒരുപാടുണ്ട് അതില്‍ ചിലതുമാത്രം കുറിച്ചുഎന്നുമാത്രം

അപകടം നടന്ന ദിവസം ഞാനും അവിടെ വന്നിരുന്നു , സുഹ്ര്തുക്കള്‍ എല്ലാം ഒന്ന്‍ ഒത്തുകൂടിയിരുന്നു , ശേഷം ഉത്സവവും കംബക്കെട്ടും കുതിരയെടുപ്പും ഒക്കെ കണ്ടിട്ട് പോവാം എന്ന് പ്രിയ സുഹ്രത് അരുണ്‍ നിര്‍ബന്ധിച്ചു , പക്ഷെ സ്നേഹത്തോടെ അതുനിരസിച്ചുനാട്ടിലേക്ക് വന്നു എന്നത് ഇപ്പോഴും അത്ഭുദം ആണ് , അല്ലെങ്കില്‍ ഒരുപക്ഷെ ഞാനും....
ലോകത്തിനു മുന്നില്‍ പരവൂര്‍ അത്ര പ്രശസ്തമോന്നുമായിരുന്നില്ല , പക്ഷെ ഇത്രയും സ്നേഹം നിറഞ്ഞ നാട് ലോകം അറിഞ്ഞത് ഇങ്ങനെ ഒരു ദുരന്തതിലൂടെ ആണല്ലോ എന്നത് വളരെ സങ്കടകരമാണ് , ഇന്നലെ പത്രം വായിച്ചില്ല മരണപ്പെട്ടവരുടെ ചിത്രങ്ങള്‍ നോക്കിയില്ല കാരണം ഞാന്‍ അറിയുന്നവരോ എന്നെ അറിയുന്നവരോ അപകടത്തില്‍ ഉണ്ടായിരുന്നു എന്ന അറിയുന്നത് എനിക്ക് താങ്ങാവുന്നതിലും അപ്പുറമാണ് ,ദുഖത്തില്‍ ഞാനും പങ്കുചേരുന്നു ,