Sunday, February 13, 2011

ഞാനും കറുപ്പും

അന്ധകാരം എങ്ങും അന്ധകാരത്തിന്റെ പുകമറ
ജീവിതത്തിന്റെ അകവും പുറവും  
എല്ലാം അന്ധകാരത്തിന്‍  പുകമറ

കയറിയ പടികളും കറുപ്പ്
തേടി അലഞ്ഞു  വെളിച്ചം
പടികളില്‍ കണില്ലെവിടെയും
വെളിച്ചമല്ലോ  പരമാനന്ദം

നിരാശ ഇല്ലെനിക്ക് വ്യസനമില്ലെനിക്
എങ്കിലും  വെളിച്ചമേ  നീയെന്‍
അരികില്‍ വരുന്നതും കാത്ത്
എവിടെ ഒരാള്‍ ഉറങ്ങതിരിക്കുന്നു 

എന്നാല്‍  അവസാനത്തെ പടികളില്‍
കണ്ടു ഞാന്‍ ഒരു സ്പടികം
ആ സ്പടികത്തിലെ കറുത്ത
വ്യക്തികളില്‍ ഞാനും
ഞാനും കറുപ്പ് എന്‍ മനവും കറുപ്പ്
എന്‍ നഖവും മുഖവും കറുപ്പ് 
കണ്ടുവിരണ്ട് തിരിഞ്ഞ ഓടി ഞാന്‍
ഇറങ്ങി പടികളില്‍ നിന്നും
പടികള്‍ക് താഴെ വെളിച്ചത്തിന്റെ
ഗന്ധം എന്‍  മനത്തെ വലിച്ചിഴച്ചു 

 ആ  ഗന്തത്തിന്റെ ഒപ്പം നടന്നു 
ഞാന്‍ അകലെ 
അവിടെ കുറെ ചെളി പുരണ്ട 
മനുഷ്യര്‍ അവര്കിടയിലൂടെ 

കണ്ടു ഞാന്‍ എന്റെ സ്വപ്നത്തെ
ആ സ്വപ്നത്തിന്റെ പുറകെ
ഓടി ചെന്നപോള്‍ അവിടെ എന്‍ പടം

അതില്‍ ഒരു വാചകം
  " എന്ത് നേടി സുഹ്രത്തെ"!!!!!