Sunday, December 11, 2011

മാലാഖമാര്‍







റബ്ബര് ടാപ്പിങ്ങിനു പോയാല് ഒരു മരത്തിനു ഒന്നര രൂപ (ദിവസം വെറും രണ്ടു മണികൂര്


ജോലി). രാവിലെ 10 മണി മുതല് വൈകിട്ട് 4 മണി വരെ ജോലി ചെയ്യുന്ന ഒരു സാധാരണ


കൂലി തോഴുലാളിക്ക് 450 - 500 രൂപ. കേരളത്തിലെ വേധന നിലവാരമാ. പക്ഷെ 15/16 വര്ഷം


കഷ്ടപ്പെട്ട് പഠിച്ച ഒരു BSc/GNM നഴ്സിംഗ് പഠിച്ചിറങ്ങി രാത്രിയും പകലും ഒരുപോലെ ജോലി


ചെയ്യുന്നവര്ക്ക് 3000 രൂപ. മാദ്യമങ്ങള് മൂടിവചിരിക്കുന്ന നഴ്സിംഗ് സമരം ഇന്നലെ രാത്രിയും


അമൃത ഹോസ്പിറ്റലില് തുടരുന്നു. സമരം ചെയ്യുന്ന കുട്ടികളെ ക്രൂരമായി


പീടിപിക്കുന്നു. മാതാപിതാക്കള് ബാങ്ക് ലോണ് എടുത്ത് കഷ്ടപ്പെട്ട് പടിപ്പിചിരകുന്ന കുട്ടികള് വെറും


1000 - 1500 രൂപക്ക് ജോലി ചെയ്യുന്നത് നമ്മുടെ ഇ സാക്ഷരത കേരളത്തിലോ? അധികാരികള്


കണ്ണ് തുറക്കുക.


പോലീസ് നീതി പാലിക്കുക.


മാധ്യമങ്ങള് എന്തെ കണ്ണടച്ചിരിക്കുന്നു?


ഇവരും നീതി അര്ഹിക്കുനില്ലയോ?


ഇ ക്രൂരത പുറത്തുകൊണ്ടുവരാന് എന്റെ നല്ലവരായ എല്ലാ സുഹൃത്തുകളും ശ്രെമികുമെല്ലോ.




ഇത് നമ്മുടെ കേരളമാണ്. നമ്മുടെ സ്വന്തം കേരളം.


അനീതികെതിരെ പോരാടു.......


പുറത്ത് കൊണ്ടുവെരു


നിങ്ങളുടെ ഉള്ളിലുള്ള യഥാര്ത്ഥ പോരാളിയെ

Monday, August 15, 2011

എന്താ പേര് ?


ഇരുട്ടില്‍ നിന്ന്‍ ഓടി രക്ഷപ്പെട്ടുകൊണ്ട് വെളിച്ചം തേടിയുള്ള അലച്ചിലിനിടയില്‍ ഒരാള്‍ എന്നോടായി ചോദിച്ചു 
എന്താ പേര് ?
"അന്‍സല്‍ " അയാള്‍ക് ഞാന്‍ ഉത്തരം നല്‍കി .
പക്ഷെ ആ ചോദ്യം എന്നില്‍ ഒരു ഭൂകമ്പം തന്നെ ഉണ്ടാകി 
പേര് ???????
എന്താ അത്?

ഒരാളുടെ ബുദ്ധി ഉറക്കുന്ന കാലത്തിനു മുന്‍പേ അയാളുടെ തലയില്‍ കെട്ടി വെയ്കുന്ന ഒരു ഭാരം മറ്റൊരു തരത്തില്‍ ചിന്തിച്ചാല്‍ ഒരു തരം സമ്മാനം .ജനനം മുതല്‍ മരണം വരെ ഒരാളെ പിന്തുടരുന്ന ഒരു ഭാരം തന്നെ അത് , ഒരാള്‍ മറ്റൊരാളുടെ ഇഷ്ടത്തിന് വഴങ്ങുന്നതിന്റെ ഒന്നാം പ്രതീകം 

എന്താ പേര് കൊണ്ട് അര്‍ത്ഥമാക്കുനത് ??
ഒരാളുടെ identity . ഈ ലോകമുള്ളിടത്തോളം കാലം അയാള്‍ അറിയപെടുന്നത് അതില്‍ ആയിരിക്കും . 
next
എന്ത് അര്‍ത്ഥത്തിലാണ് ഒരാള്‍ക്ക് പേര് ഇടുന്നത് ?
ഓരോ പേരിനും ഓരോ അര്‍ഥം കാണും എന്നത് വാസ്തവം . പക്ഷെ  ജനിച് വീണ ഒരു കുഞ്ഞുമായി അതിന് എന്ത് സാമ്യം . പേര് എന്ത്  അര്‍ത്ഥത്തില്‍ കുഞ്ഞിന്‍ നല്‍കുന്നു . 

" സുശീലന്‍ " - നല്ല ശീലങ്ങള്‍ ഉള്ളവന്‍ . ജനിച് വീണ ഒരു കുഞ്ഞിന്‍ ഈ പേര് എങ്ങനെ നല്‍കും??
ഭാവിയില്‍ നല്ല ശീലം ഉള്ളവന്‍ ആകും എന്ന്‍ എന്ത് ഉറപ്പ് ???????????


ഉത്തരം കിട്ടാത്ത കുറേ ചോദ്യങ്ങള്‍ ..........

എന്റെ അര പ്പിടി ബുദ്ദിയില്‍ തോന്നിയ കുറേ മണ്ടത്തരങ്ങള്‍ ആകാം . നിങ്ങളുടെ അഭിപ്രായം കൂടെ ചേര്‍ത് കൂടെ........................................................................

Saturday, July 9, 2011

"ജയില്‍ വകുപ്പ്" മതി......................

മാരനും , എ രാജയ്ക്കും , പകരം ഡി എം കെ ചോദിക്കുക പുതിയ രണ്ടു മന്ത്രിമാരെ ആയിരിക്കില്ല 

മറിച്ച്   "ജയില്‍ വകുപ്പ്" ആയിരിക്കാം... ഡി എം കെ പാ൪ട്ടിയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് 

ഏറ്റവും അത്യാവശ്യം ജയില്‍ ഭരണം ആണ്.







Friday, June 3, 2011

ഉറച്ച ശബ്ദത്തില്‍ 
ഒരേ സ്വരത്തില്‍ 
നമുക്കൊന്നിച്ച് 
മാതൃ രാജ്യത്തിനെതിരെ 
മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കാം 

BAN ENDOSULFAN

കാസര്‍കോട്ടെ ഓരോ കുഞ്ഞിന്റെയും 
വേദന കണ്ട ഭാവം നടിക്കാതെ 
കുത്തക മുതലാളി രാഷ്ട്രങ്ങള്‍ക്ക് ഓശാന പാടുന്ന 
UPA സര്‍കാര്‍ ,

നിങ്ങള്‍ മറക്കരുത് ജനങ്ങള്‍ മറുപടി നല്‍കും
അത്  ഏറ്റുവങ്ങാന്‍ തയാറായി കൊള്ളുക

അല്ലയോ സുഹൃത്തുക്കളെ 
ENDOSULFAN  എതിരെ ശബ്ദമുയര്‍തുവിന്‍







Thursday, April 21, 2011

നിനകായ്‌


നീ അകലെയാണെങ്കിലും പ്രിയേ 
ഞാന്‍ ഉണ്ടാകും നിന്‍ അരികില്‍ 
ഒരു കാവലായ് തണലായ്‌ തണുപ്പായ്‌ 
നിന്‍ പുഞ്ചിരി എന്‍ മനം കുളിരേകി 
നിന്‍ വാക്കുകള്‍ എനിക്ക് ഉയിരേകി 
നീ എന്‍ സ്വപ്ന സുന്ദരി 
നിനക്കായ്‌ ഞാന്‍ ഒരുക്കി വയ്കാം 
ഒരായിരം നറു മലര്‍ പുചെണ്ടുകള്‍ 

അന്ദകാരത്തിന്റെ ഭയാനകതയില്‍ 
നിന്‍ വദനം ഓര്‍ത്തു ഞാന്‍ 
ശക്തി ആര്‍ജുച്ചു മുന്നേറി, ഇന്ന് ഞാന്‍
ഒരു രാജാവോ മന്ത്രിയോ അല്ല 
പക്ഷെ നിന്നെ ഞാന്‍ റാണി ആക്കും 
സ്വര്‍ഗ്ഗ പുന്തോപുകള്‍ ഒരുക്കും നിനകായ്‌  


നിനകായ്‌ ഞാന്‍ തീര്‍കും
സ്വപ്ന ലോകത്തൊരു മണിമാളിക 
ഒരായിരം തോഴിമാര്‍ നിനക്ക് ചുറ്റും 
സുവര്‍ണ ശലഭങ്ങള്‍ ന്രത്തം വയ്കും 


എല്ലാം നിനക്കായ്‌ നിനകായ്‌ .........
നീ എവിടെപോയ് പ്രിയേ 
നിനകായ്‌ ഞാന്‍ കാത്തിരിക്കും 
ഈ ജന്മം മുഴുവനും ....................................

Sunday, February 13, 2011

ഞാനും കറുപ്പും

അന്ധകാരം എങ്ങും അന്ധകാരത്തിന്റെ പുകമറ
ജീവിതത്തിന്റെ അകവും പുറവും  
എല്ലാം അന്ധകാരത്തിന്‍  പുകമറ

കയറിയ പടികളും കറുപ്പ്
തേടി അലഞ്ഞു  വെളിച്ചം
പടികളില്‍ കണില്ലെവിടെയും
വെളിച്ചമല്ലോ  പരമാനന്ദം

നിരാശ ഇല്ലെനിക്ക് വ്യസനമില്ലെനിക്
എങ്കിലും  വെളിച്ചമേ  നീയെന്‍
അരികില്‍ വരുന്നതും കാത്ത്
എവിടെ ഒരാള്‍ ഉറങ്ങതിരിക്കുന്നു 

എന്നാല്‍  അവസാനത്തെ പടികളില്‍
കണ്ടു ഞാന്‍ ഒരു സ്പടികം
ആ സ്പടികത്തിലെ കറുത്ത
വ്യക്തികളില്‍ ഞാനും
ഞാനും കറുപ്പ് എന്‍ മനവും കറുപ്പ്
എന്‍ നഖവും മുഖവും കറുപ്പ് 
കണ്ടുവിരണ്ട് തിരിഞ്ഞ ഓടി ഞാന്‍
ഇറങ്ങി പടികളില്‍ നിന്നും
പടികള്‍ക് താഴെ വെളിച്ചത്തിന്റെ
ഗന്ധം എന്‍  മനത്തെ വലിച്ചിഴച്ചു 

 ആ  ഗന്തത്തിന്റെ ഒപ്പം നടന്നു 
ഞാന്‍ അകലെ 
അവിടെ കുറെ ചെളി പുരണ്ട 
മനുഷ്യര്‍ അവര്കിടയിലൂടെ 

കണ്ടു ഞാന്‍ എന്റെ സ്വപ്നത്തെ
ആ സ്വപ്നത്തിന്റെ പുറകെ
ഓടി ചെന്നപോള്‍ അവിടെ എന്‍ പടം

അതില്‍ ഒരു വാചകം
  " എന്ത് നേടി സുഹ്രത്തെ"!!!!!