Friday, August 27, 2010

റംസാന്‍ സ്പെഷ്യല്‍

പരിശുദ്ധമായ ഖുര്‍ആന്‍ അവതരിച് പവിത്രമാക്കിയ ഈ റംസാന്‍ മാസത്തില്‍ നോമ്പും പ്രാര്‍ത്ഥനയും ആയി നാന്‍ ഇപ്പോള്‍ കൊല്ലം , പരിപ്പളി യിലെ എഞ്ചിനീയറിംഗ്  പഠനവുമായി കൂടുകയാണ് നാന്‍ എവിടെ കോളേജില്‍ ചേരുന്ന ദിവസം , അന്ന തന്നെയാണ് നോമ്പ് തുടങ്ങുന്നത് . അത് എനിക്ക് ഗുണമാണോ അതോ ദോഷമാണോ ഉണ്ടാക്കിയത് എന്ന്‍ എനിക്ക് അറിയില്ല . എന്റെ മനസ്സില്‍ നാന്‍ പറനുകൊണ്ടിരുന്നു    നടന്നതെല്ലാം നല്ലതിന്    നടന്ന കൊണ്ടിരിക്കുന്നതും നല്ലതിന്    നടക്കാന്‍ പോകുന്നതും നല്ലതിന് നാന്‍ തലേ ദിവസം തന്നെ ഹോസ്ടലില്‍ എത്തി . വയ്കുന്നേരം ഒരു പള്ളി തപ്പി പുറത്തിറങ്ങി . നാടായ നാടുമുഴുവനുംതേടി അവസാനം നാന്‍ എത്തി ഒരു പള്ളി മുറ്റത് ഏകദേശം 50, 60 ആളുകളെ മാത്രം ഉള്‍കൊള്ളാന്‍ കഴിയുന്ന പൊട്ടി പൊളിഞ്ഞ ഒരു ജുമാ മസ്ജിദ് . അത് തന്നെ കോള്ളജില്‍ നിന്നും 1.5 കിലോമീടര്‍ ദൂരത് . എന്തയാലും വേണ്ടില്ല വരുന്നത് നേരിടാന്‍  ഉള്ള ധൈര്യത്തോടെ നാന്‍ കോളേജില്‍ തിരിച്ച എത്തി പിറ്റേന് നോമ്പ്  തുടങ്ങി . നാട്ടിലെ പള്ളിയില്‍ നോമ്പ് തുറക്കാന്‍ കിട്ടുന്ന ചൂടന്‍ സമോസയും ഈലയ്ക മണയ്കുന്ന സ്പെഷ്യല്‍  ചായയും റവ യും പാലും ചേര്‍ത് തയ്യാറാകിയ പായസവും മനസ്സില്‍ ധ്യാനിച് നാന്‍ പള്ളി യിലേക്ക് നടന്നു , അവിടെ എതിയപോഴെകും ക്ഷീണിച് അവശനായിരുന്നു . സുന്നത് നമസ്കരിച് ഖുര്‍ആന്‍ ഓതാന്‍ ഖുര്‍ആന്‍ എടുതപോള്‍ വര്‍ഷങ്ങളായി മനുഷ്യ സ്പര്‍ഷമെല്കാത്ത പൊടി പിടിച്ച കുറേ ഖുര്‍ആന്‍  ഒരു കോണില്‍ വച്ചിരിക്കുനത് ആണ് കണ്ടത് , നെഞ്ജ് തകര്‍ന് പോയി . ഒരു നാടിന്‍റെ മുഴുവന്‍ ജനതയുടെയും സ്വഭാവ സംസകാരത്തിന്റെ പ്രതിച്ചായ ആയിരിക്കും ഓരോ ആരാധനാലയങ്ങളും എന്ന്‍ പണ്ട് കേട്ടത്  എന്റെ മനസ്സില്‍ ഓര്മ വന്നു . അപ്പോള്‍ തന്നെ അവിടത്തെ ജനങ്ങളുടെ മത വിശ്വാസത്തില്‍ ഉള്ള കാഠിന്യം എനിക്ക് മനസിലായി നാന്‍ എന്നോടായി പറന്നു എവിടെ പരിവര്‍ത്തനം ആവശ്യമാണ് , ഞാന്‍ അതിനു മുന്‍കായ്‌ എടുക്കണം എന്ന്‍  ബാങ്ക് കൊടുക്കാന്‍ നേരമയപോഴെകും 6 ഓ 7 ഓ ആളുകള്‍ വന്നു നോമ്പ് തുറക്കാന്‍ കാരക്കയും വെള്ളവും 2 കഷണം ആപ്പിള്‍ ഉം കിട്ടി . ഞാന്‍ നാടിലെ കാര്യങ്ങള്‍ മറന്നു ആ നാടു കാരന്‍ ആകാന്‍ ശ്രമിച് കൊണ്ടേ ഇരുന്നു . എന്നെ ഇടവും അത്ഭുത പെടുത്തിയ കാര്യം  നമസ്കാരത്തിന് ആകെ വിരലില്‍ എന്നെവുന്ന ആളുകള്‍ മാത്രമേ ഉണ്ടായിരുന്നോല്ല് എന്നതാണ് . ഒന്നുകില്‍ പള്ളിയില്‍ വരതിരുന്നിറ്റ് അല്ലെങ്കില്‍ വരന്‍ കഴിയുന്ന അത്രയും പേര്‍ മാത്രം ആ  പരിസരത് ഒള്ളു . ഇതില്‍ രണ്ടാമത്തെ വിഭാഗം അവന്നെ   എന്ന്‍ ഞാന്‍  മനസ്സില്‍ പ്രാര്‍ത്ഥിച്ചു .    നമസ്കാരത്തിന് ശേഷം കഞ്ഞി ഉണ്ട് എന്ന്‍ നാന്‍ കീടിരുന്നു . ഈ കഞ്ഞി ഏത് വകുപ്പില്‍ പെടും എന്ന്‍ എനിക്ക് അറിയില്ലായിരുന്നു  . പിന്നീടാണ് മനസിലായത് ഞങ്ങളുടെ നാട്ടില്‍ ജീരക കഞ്ഞി എന്ന്‍ അറിയപെടുന്ന കഞ്ഞി യാണ് ഇവടെ കൊടുക്കുനത് . കഞ്ഞിയും പയറും ജോര്‍ ആയി ... അതിലും അടിപൊളി ഇത് കുടിക്കുന്ന രീതി അതിലും വെത്യസ്തം പണ്ട് കളിക്കുമ്പോള്‍ മാത്രം നാന്‍ കണ്ടിടുള്ള പ്ലാവില സ്പുനില്‍ .  പ്ലാവില കൈലും  ചൂടന്‍ കഞ്ഞി യും പയറും കൂടി അയപോള്‍ വയര്‍ ഫുള്‍ ... പക്ഷെ അപോഴും മനസ് പറഞു . ഈ നാട് പരിവര്‍ത്തനത്തിനായി നന്മക്കായി  അറിവിനായി കൊതിക്കുന്നു എന്ന്‍ . നാടിലെ മത പഠന ക്ലാസ്സുകളില്‍ കേട് പഠിച്ച അറിവുകള്‍ ഇ നാടിലെ ആളുകളില്‍ എതികണം എന്ന്‍ എന്റെ മനസ് എന്നോട് പറന്നു ,,, കൂടുകരോട് പറയാന്‍ ഒരു പുത്തന്‍ അനുഭവവും മനസ്സില്‍ താലോലിച് കൊണ്ട് ഞാന്‍ നടന്നു  അസ്വസ്ഥമായ മനസോടെ ..................................................................................................................................................

1 comment:

  1. പുതിയ സ്ഥലത്തെ നോമ്പു തുറ അനുഭവം നന്നായി!.ഒന്നു കൂടി ശ്രമിച്ചാല്‍ ഇനിയും നന്നാക്കാമായിരുന്നു. പിന്നെ ഞാന്‍ എന്നെഴുതാന്‍ njhaan എന്നടിച്ചാല്‍ മതി.ഏലക്ക എന്നതിനു Elakka എന്നും വിത്യസ്ഥം എന്നതിനു vithyasthham എന്നും അടിച്ചു നോക്കുക. ഒരു നോട്ടു പാഡെടുത്തു അതില്‍ ടൈപു ചെയ്തു UTF-8 ആയി സേവ് ചെയ്ത ശേഷം പിന്നീട് കോപി പേസ്റ്റ് ചെയ്താല്‍ മതി.പിന്നെ ഒരനുഭവം പറയാം. ഞാന്‍ പണ്ടു തമിഴ് നാട്ടില്‍ ജോലി ചെയ്തിരുന്നപ്പോള്‍ ളുഹര്‍ നമസ്ക്കരിക്കാന്‍ അവിടെ ഒരു പള്ളിയില്‍ ചെന്നപ്പോള്‍ പള്ളിപ്പറമ്പിലെ കിണറ്റിന്‍ കരയില്‍ ഒരു സ്ത്രീ നിന്നു വെള്ളം കോരി കുളിയ്ക്കുന്നു!പിന്നെ അവരുടെ കുളി കഴിഞ്ഞ ശേഷമേ എനിയ്ക്ക് വുളു എടുക്കാന്‍ പറ്റിയുള്ളൂ.ആരും വരാത്ത ഒരു സ്ഥലമാണെന്നര്‍ത്ഥം!(ദൂരെ നിന്നു ഞാന്‍ വരുന്നതു കണ്ടപ്പോഴേ അവര്‍ വിളിച്ചു കൂവാന്‍ തുടങ്ങി:“ഇന്തപ്പക്കം വരാതീങ്കോ..” എന്നു!)

    ReplyDelete