Sunday, February 13, 2011

ഞാനും കറുപ്പും

അന്ധകാരം എങ്ങും അന്ധകാരത്തിന്റെ പുകമറ
ജീവിതത്തിന്റെ അകവും പുറവും  
എല്ലാം അന്ധകാരത്തിന്‍  പുകമറ

കയറിയ പടികളും കറുപ്പ്
തേടി അലഞ്ഞു  വെളിച്ചം
പടികളില്‍ കണില്ലെവിടെയും
വെളിച്ചമല്ലോ  പരമാനന്ദം

നിരാശ ഇല്ലെനിക്ക് വ്യസനമില്ലെനിക്
എങ്കിലും  വെളിച്ചമേ  നീയെന്‍
അരികില്‍ വരുന്നതും കാത്ത്
എവിടെ ഒരാള്‍ ഉറങ്ങതിരിക്കുന്നു 

എന്നാല്‍  അവസാനത്തെ പടികളില്‍
കണ്ടു ഞാന്‍ ഒരു സ്പടികം
ആ സ്പടികത്തിലെ കറുത്ത
വ്യക്തികളില്‍ ഞാനും
ഞാനും കറുപ്പ് എന്‍ മനവും കറുപ്പ്
എന്‍ നഖവും മുഖവും കറുപ്പ് 
കണ്ടുവിരണ്ട് തിരിഞ്ഞ ഓടി ഞാന്‍
ഇറങ്ങി പടികളില്‍ നിന്നും
പടികള്‍ക് താഴെ വെളിച്ചത്തിന്റെ
ഗന്ധം എന്‍  മനത്തെ വലിച്ചിഴച്ചു 

 ആ  ഗന്തത്തിന്റെ ഒപ്പം നടന്നു 
ഞാന്‍ അകലെ 
അവിടെ കുറെ ചെളി പുരണ്ട 
മനുഷ്യര്‍ അവര്കിടയിലൂടെ 

കണ്ടു ഞാന്‍ എന്റെ സ്വപ്നത്തെ
ആ സ്വപ്നത്തിന്റെ പുറകെ
ഓടി ചെന്നപോള്‍ അവിടെ എന്‍ പടം

അതില്‍ ഒരു വാചകം
  " എന്ത് നേടി സുഹ്രത്തെ"!!!!!


1 comment:

  1. തുടക്കക്കാരനാണെന്നു മനസ്സിലായതിനാല്‍ ചില നിര്‍ദ്ദേശങ്ങള്‍. അക്ഷരത്തെറ്റുകള്‍ പരമാവധി ശ്രദ്ധിക്കുക. പല ആവര്‍ത്തി വായിച്ച ശേഷം മാത്രം പോസ്റ്റ് ചെയ്യുക.മലയാളം ടൈപു ചെയ്യുമ്പോള്‍ ചില്ലുകള്‍ പ്രത്യേകം ശ്രദ്ധിക്കണം. കവിതയില്‍ അക്ഷരങ്ങള്‍ക്ക് അര്‍ത്ഥ വ്യാപ്തി കൂടും .ശ്രദ്ധിക്കുക. പിന്നെ കറുത്ത ബാക്ക് ഗ്രൌണ്ട് കഴിയുന്നതും ഒഴിവാക്കുന്നതാ നല്ലത്.കമന്റിലെ വേഡ് വെരിഫിക്കാഷനും ഒഴിവാക്കിയാല്‍ നന്നായിരിക്കും.വായനക്കാരെ കഴിയുന്നതും ബുദ്ധിമുട്ടിക്കാതിരിക്കാന്‍ അവ സഹായിക്കും. ഭാവുകങ്ങള്‍!

    ReplyDelete