ഇരുട്ടില്‍ നിന്ന് ഓടി രക്ഷപ്പെട്ടുകൊണ്ട് വെളിച്ചം തേടിയുള്ള അലച്ചിലിനിടയില്‍ ഒരാള്‍ എന്നോടായി ചോദിച്ചു
എന്താ പേര് ?
"അന്‍സല്‍ " അയാള്‍ക് ഞാന്‍ ഉത്തരം നല്കി .
പക്ഷെ ആ ചോദ്യം എന്നില്‍ ഒരു ഭൂകമ്പം തന്നെ ഉണ്ടാകി
പേര് ???????
എന്താ അത്?
ഒരാളുടെ ബുദ്ധി ഉറക്കുന്ന കാലത്തിനു മുന്‍പേ അയാളുടെ തലയില്‍ കെട്ടി വെയ്കുന്ന ഒരു ഭാരം മറ്റൊരു തരത്തില്‍ ചിന്തിച്ചാല്‍ ഒരു തരം സമ്മാനം .ജനനം മുതല്‍ മരണം വരെ ഒരാളെ പിന്തുടരുന്ന ഒരു ഭാരം തന്നെ അത് , ഒരാള്‍ മറ്റൊരാളുടെ ഇഷ്ടത്തിന് വഴങ്ങുന്നതിന്റെ ഒന്നാം പ്രതീകം
എന്താ പേര് കൊണ്ട് അര്ത്ഥമാക്കുനത് ??
ഒരാളുടെ identity . ഈ ലോകമുള്ളിടത്തോളം കാലം അയാള്‍ അറിയപെടുന്നത് അതില്‍ ആയിരിക്കും .
next
എന്ത് അര്‍ത്ഥത്തിലാണ് ഒരാള്‍ക്ക് പേര് ഇടുന്നത് ?
ഓരോ പേരിനും ഓരോ അര്‍ഥം കാണും എന്നത് വാസ്തവം . പക്ഷെ ജനിച് വീണ ഒരു കുഞ്ഞുമായി അതിന് എന്ത് സാമ്യം . പേര് എന്ത് അര്‍ത്ഥത്തില്‍ കുഞ്ഞിന് നല്കുന്നു .
" സുശീലന് " - നല്ല ശീലങ്ങള്‍ ഉള്ളവന് . ജനിച് വീണ ഒരു കുഞ്ഞിന് ഈ പേര് എങ്ങനെ നല്‍കും??
ഭാവിയില്‍ നല്ല ശീലം ഉള്ളവന് ആകും എന്ന് എന്ത് ഉറപ്പ് ???????????
ഉത്തരം കിട്ടാത്ത കുറേ ചോദ്യങ്ങള്‍ ..........
എന്റെ അര പ്പിടി ബുദ്ദിയില്‍ തോന്നിയ കുറേ മണ്ടത്തരങ്ങള്‍ ആകാം . നിങ്ങളുടെ അഭിപ്രായം കൂടെ ചേര്ത് കൂടെ........................................................................
പ്രിയപ്പെട്ട അന്‍സല്‍,
ReplyDeleteകുഞ്ഞിനു ഒരു പേരിടുമ്പോള്‍,അച്ഛന്റെയും അമ്മയുടെയും വീട്ടുകാരുടെയും പ്രതീക്ഷകളുടെയും മോഹങ്ങളുടെയും സ്വപ്നങ്ങളുടെയും പര്യായമാകുന്നു, ആ പേര് !
സുശീലന്,സുശീലന് തന്നെയാകും എന്ന് അവര്‍ക്ക് ഉറപ്പുണ്ട്! പോസിറ്റീവ് ആയി ചിന്തിക്കുക!
നല്ലത് വരട്ടെ!
സസ്നേഹം,
അനു
thanks for voluble comment
ReplyDeleteകുറെ നാള് മുന്‍പ് ബോംബെ യില്‍ എന്തോ വല്യ തട്ടിപ്പ് നടത്തി പിടിയിലായ മലയാളിയുടെ പേര് ശ്രീഗുരുവായൂരപ്പന് നായര്‍ എന്നായിരുന്നു . ഭക്തിയുടെ പാരമ്യത്തില്‍ ഒരു അച്ഛനും അമ്മയും ഇട്ട പേരാവില്ലേ അത് !
ReplyDelete