Wednesday, December 2, 2015

"അവരൊക്കെ നല്ലനിലയിലാ.."

"ഇട്ടുപ്പെട്ടോ"
"എന്ന ഇത്,  കാലം കുറെ ആയല്ലോ കണ്ടിട്ട് "
"എന്തൊക്കെയുണ്ട് വിശേഷം "

വര്‍ഷങ്ങള്‍ക് ശേഷം കണ്ടുമുട്ടുന്ന പ്രിയ സുഹൃത്തിനെ കണ്ട സന്തോഷത്തില്‍
 ചായകടക്കാരന്‍ കാദര്‍ കുഷലന്ന്വേഷണം തുടങ്ങി

" ഒ എന്നാ പറയനാട അങ്ങനെ പോണു , എങ്ങനുണ്ട് നിന്റെ കചോടൊക്കെ ? "

"പഴെപോലോന്നും ഇല്ലന്നെ അഷ്ടിച് കഴിഞ്ഞു പോകും " കാദര്‍ക്ക സങ്കടം പറഞ്ഞു

"ഇട്ടുപ്പേട്ട മക്കളൊക്കെ ഇപോ എവടാ  സുഖം ആണോ ?"
ആ ചോദ്യം ഇട്ടുപ്പെട്ടന്‍ നന്നേ ഭോധിച്ചു
ഒന്ന്‍ നിവര്‍ന്ന്‍ നെഞ്ച് വിരിച്ചു പറഞ്ഞു


"അവരൊക്കെ നല്ലനിലയിലായി"

"മൂത്തവന്‍ ഡോക്ടര്‍ അല്ലാര്‍ന്നോ ഇപോ അങ്ങ ജെര്‍മനിയിലാ , പെണ്ഒക്കെ കെട്ടി 2 പിള്ളാരും ആയി അവടെ തന്നെ ഒരു വീട് ഒക്കെ വാങ്ങി , 5 ഓ 6 ഓ കൊല്ലം കൂടുമ്പോ നാട്ടില്‍ വരും , അവന്‍ മിടുക്കനാ , "

"രണ്ടാമത്തവന്‍ എഞ്ചിനീയറാ , ഇപോ ബംഗ്ലൂരാ ,അവന്  പോറ തെക്കൊന്നും പോവാന്‍ ഇഷ്ടുല്ലാ , അതോണ്ട , അവനും കല്യനോക്കെ കഴിച്ച് അവടെ തന്നെ ഫ്ലാറ്റ് ഒക്കെ വാങ്ങി , അവടെ സ്ഥിരതാമസം ആകി , വെല്ലപോഴും കാണാന്‍ വരാറുണ്ട് , വലിയ നിലയില്‍ അല്ലെ ഒരുപാട് തിരക്ക് ഒക്കെ ഉള്ളതാ , എന്നാലും ഇടയ്കൊക്കെ വന്ന കണ്ടെച്ചും പോവും "


"താഴെ ഉള്ലോനോ ?"    കാദര്‍ക്ക ക്ക് ആവേശം കേറി

"ഒഹ് അവന്‍ പണ്ടെ കുരുത്തംകേട്ടവന, ഒന്നും പടിക്കില്ലര്‍ന്നു കഷ്ടിച്ചു 10 പാസ്സ് ആയി പിന്നെ കൃഷി പണി ഒക്കെ ആയി അങ്ങനെ , 3 മക്കളില്‍ അവന ഗുണം പിടിക്കാതെ പോയെ "  ഇട്ടുപ്പെട്ടന്റെ മുഖത്ത് ആ നീരസം  പ്രകടമായി

"അപ്പൊ ചേട്ടന്‍ ഇപ എവട താമസം " കാദര്‍ക്കചോദിച്ചു

"മൂനാമാതവന്റെ കൂടെ , അവന്‍ ഉള്ലോന്ദ് കഞ്ഞി കുടിച് ജീവിച്ചു പോണു "


കാദര്‍ക്ക നല്ല സ്ട്രോഗ്ന്‍ ചായ അടിച്ചു നല്‍കുമ്പോഴും ഇട്ടുപ് ചേട്ടന്റെ നീരസം മാറിയില്ല ,
കാദര്‍ക്ക എന്തോ കാര്യമായി ആലോചിച് അങ്ങനെ നിന്നു




പണ്ടെങ്ങോ വായിച്ചു മറന്ന ഒരു സംഭവം , എന്റെ രീതിയില്‍ ഒന്ന്‍ അവതരിപിച്ചത , അഭിപ്രായങ്ങള്‍ എഴുതി അറിയിക്കണേ

2 comments:

  1. തുടർച്ചയായി എഴുതുക, നന്നായി വരും.

    ReplyDelete
  2. തീര്‍ച്ചയായും , വേണ്ടും വരണേ

    ReplyDelete